കണ്ടന്റ് ഡെവലപ്‌മെന്റ് -വിവരങ്ങള്‍ ശേഖരിച്ച് എഴുതി തയാറാക്കി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതാണ് വെബ് കണ്ടന്റ് ഡെവലപ്‌മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരമ്പരാഗതമായ പരസ്യങ്ങള്‍ കൊണ്ട് മാത്രം ഇന്നത്തെ സാങ്കേതികമായി മുന്നേറിയ, സോഷ്യല്‍ മീഡിയയുടെയും മറ്റും സ്ഥിരം ഉപയോക്താക്കളായ ഉപഭോക്താക്കള ആകര്‍ഷിക്കാനാകില്ല. അതുകൊണ്ടു തന്നെ വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് എഴുതുന്ന കണ്ടന്റ് മാര്‍ക്കറ്റിംഗിനും നിരവധി അവസരങ്ങളുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൊണ്ട് പുറത്ത് ജോലിക്ക് പോകാന്‍ സാധിക്കാത്ത വീട്ടമ്മമാര്‍ക്ക് തികച്ചും അനുയോജ്യമായ സംരംഭമാണിത്. ഏത് വെബ്‌സൈറ്റിനായാണോ എഴുതുന്നത് ഇതിന്റെ ഉദ്ദേശ്യമെന്താണെന്നും ഏത് തരം ഉപഭോക്താക്കളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും മനസിലാക്കി എഴുതുമ്പോഴാണ് കണ്ടന്റ് ഡെവലപ്‌മെന്റ് ഫലം കാണുന്നത്. .... ആര്‍ക്ക് കഴിയും: സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായ അവതരിപ്പിക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, എഴുതാനുള്ള കഴിവുണ്ടോ, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷനിലുള്ള അടിസ്ഥാന അറിവ്... ഇത്രയുണ്ടെങ്കില്‍ നിങ്ങള്‍ക്കും കണ്ടന്റ്...
My Telescope into the Future