സ്ഥിരമായി ഗ്രേ ടീഷര്‍ട്ട് മാത്രം ധരിക്കുന്നതിന്റെ രഹസ്യം കോടീശ്വരനും ഫെയ്‌സ്ബുക്ക് മുതലാളിയുമായ മാര്‍ക് സക്കര്‍ബര്‍ഗ് അടുത്തിയിടെ വെളിപ്പെടുത്തിയപ്പോള്‍, ഒരുകാര്യം മനസിലായി. ഓരോരുത്തര്‍ക്കും ധരിക്കാന്‍ ഓരോ കാരണങ്ങളുണ്ട്! ഫാഷന്‍ ബോധമില്ലാത്തതുകൊണ്ടോ തുണിവാങ്ങാന്‍ പണമില്ലാത്തതുകൊണ്ടോ ആണ് സക്കര്‍ബര്‍ഗ് 'ഒറ്റ ടീഷര്‍ട്ടു'മിട്ട് നടക്കുന്നതെന്ന് കരുതരുത്. ഇന്ന് ഏന്ത് ധരിക്കണം, മുടി എങ്ങോട്ട് കോതണം തുടങ്ങിയ കാര്യങ്ങള്‍ കുത്തിയിരുന്ന് തലപുകച്ചാലോചിച്ച്സമയം പാഴാക്കാതിരിക്കാന്‍ സക്കര്‍ബര്‍ഗ് കണ്ടെത്തിയ ഉപായമാണത്രേ ഒരേതരം വസ്ത്രം ധരിക്കുക എന്നത്. ഫെയ്‌സ്ബുക്ക് എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം തുടങ്ങിയ പ്രധാനപ്പെട്ട സംഗതികള്‍ ആലോചിക്കാനുള്ളതുകൊണ്ടാണ്, തുണിപ്രശ്‌നം ആലോചിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മൂപ്പര്‍ വെളിപ്പെടുത്തി. പാവം, അല്ലേ! ഇത്തരത്തില്‍ ഒരേ വേഷം ധരിച്ച് ശ്രദ്ധനേടിയ ആദ്യ പ്രമുഖനല്ല സക്കര്‍ബര്‍ഗ്. അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആണ് മികച്ച ഉദാഹരണം. ബ്ലാക്ക് മോക്ക് ടര്‍ട്ട്ല്‍നെക്ക് ടീഷര്‍ട്ടും നീല ജീന്‍സുമിട്ടല്ലാതെ സ്റ്റീവിനെ ആരും പൊതുവേദിയില്‍ കണ്ടിട്...
My Telescope into the Future