സ്ഥിരമായി ഗ്രേ ടീഷര്‍ട്ട് മാത്രം ധരിക്കുന്നതിന്റെ രഹസ്യം കോടീശ്വരനും ഫെയ്‌സ്ബുക്ക് മുതലാളിയുമായ മാര്‍ക് സക്കര്‍ബര്‍ഗ് അടുത്തിയിടെ വെളിപ്പെടുത്തിയപ്പോള്‍, ഒരുകാര്യം മനസിലായി. ഓരോരുത്തര്‍ക്കും ധരിക്കാന്‍ ഓരോ കാരണങ്ങളുണ്ട്!
ഫാഷന്‍ ബോധമില്ലാത്തതുകൊണ്ടോ തുണിവാങ്ങാന്‍ പണമില്ലാത്തതുകൊണ്ടോ ആണ് സക്കര്‍ബര്‍ഗ് 'ഒറ്റ ടീഷര്‍ട്ടു'മിട്ട് നടക്കുന്നതെന്ന് കരുതരുത്. ഇന്ന് ഏന്ത് ധരിക്കണം, മുടി എങ്ങോട്ട് കോതണം തുടങ്ങിയ കാര്യങ്ങള്‍ കുത്തിയിരുന്ന് തലപുകച്ചാലോചിച്ച്സമയം പാഴാക്കാതിരിക്കാന്‍ സക്കര്‍ബര്‍ഗ് കണ്ടെത്തിയ ഉപായമാണത്രേ ഒരേതരം വസ്ത്രം ധരിക്കുക എന്നത്. ഫെയ്‌സ്ബുക്ക് എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം തുടങ്ങിയ പ്രധാനപ്പെട്ട സംഗതികള്‍ ആലോചിക്കാനുള്ളതുകൊണ്ടാണ്, തുണിപ്രശ്‌നം ആലോചിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും മൂപ്പര്‍ വെളിപ്പെടുത്തി. പാവം, അല്ലേ!
ഇത്തരത്തില്‍ ഒരേ വേഷം ധരിച്ച് ശ്രദ്ധനേടിയ ആദ്യ പ്രമുഖനല്ല സക്കര്‍ബര്‍ഗ്. അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആണ് മികച്ച ഉദാഹരണം. ബ്ലാക്ക് മോക്ക് ടര്‍ട്ട്ല്‍നെക്ക് ടീഷര്‍ട്ടും നീല ജീന്‍സുമിട്ടല്ലാതെ സ്റ്റീവിനെ ആരും പൊതുവേദിയില്‍ കണ്ടിട്ടില്ല. ഓരോ പ്രഭാതത്തിലും ഏത് വസ്ത്രം ധരിക്കണം എന്നാലോചിച്ച് തലച്ചോര്‍ പാഴാക്കാതിരിക്കാന്‍ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഇതിഹാസ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍. അതിനാല്‍ അദ്ദേഹം ഒരേ ഗ്രേ സ്യൂട്ടിന്റെ വ്യത്യസ്ത വേര്‍ഷനുകള്‍ മാത്രം സ്ഥിരം ഉപയോഗിച്ചു. ഇതേ സംഗതി ഇപ്പോള്‍ യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ അനുവര്‍ത്തിക്കുന്നു.
സമയം ലാഭിക്കാനാണ് ഈ തന്ത്രം എന്നൊക്കെ പറയുന്നുണ്ടെങ്കിലും, 'പേഴ്‌സണല്‍ ബ്രാന്‍ഡിങി'ന്റെ ഭാഗമാണ് ഇത്തരം ശൈലി പലരും പിന്തുടരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
------
ചിലരുടെ വസ്ത്രധാരണം വിചിത്രമായ ചില ഫലങ്ങള്‍ ഉളവാക്കിയ സംഭവങ്ങളുമുണ്ട്. ഒരേ സംവിധാനത്തിന്റെ ഭാഗമായ രണ്ട് കണങ്ങളില്‍ ഒന്നിന്റെ ക്വാണ്ടം അവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം, എത്ര അകലെയായാലും രണ്ടാമത്തെ കണത്തില്‍ പ്രതിഫലിക്കുമെന്ന ആശയമാണ് 'ക്വാണ്ടം എന്റാംഗിള്‍മെന്റി'ന്റെ അടിസ്ഥാനം.
ഐറിഷ് സ്വദേശി ജോണ്‍ ബെല്‍ ഇതുസംബന്ധിച്ച് 1964 ല്‍ രൂപംനല്‍കിയ സിദ്ധാന്തം, ക്വാണ്ടംഭൗതികത്തിന്റെ രണ്ടാംപിറവിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
തന്റെ സിദ്ധാന്തത്തിന് നിത്യജീവിതത്തില്‍തന്നെ ഉദാഹരണങ്ങളുണ്ടെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജോണ്‍ ബെല്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണം, സേണില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഓസ്ട്രിയന്‍ ഗവേഷകന്‍ റീന്‍ഹോര്‍ഡ് ബര്‍ട്ട്ല്‍മാന്റെ സോക്‌സ് ധരിക്കലിലെ വൈചിത്ര്യമാണ്. ബര്‍ട്ട്ല്‍മാന്‍ രണ്ടുകാലിലും രണ്ട് നിറമുള്ള സോക്‌സാണ് ധരിക്കാറ്. ആദ്യം കാണുമ്പോള്‍ തന്നെ ബെല്‍ ഇക്കാര്യം ശ്രദ്ധിച്ചു. ഈ ആശയംവെച്ച് ക്വാണ്ടം എന്റാംഗിള്‍മെന്റിനെക്കുറിച്ച് ബെല്‍ തയ്യാറാക്കിയ പ്രബന്ധത്തിന്റെ പേര് ഇതായിരുന്നു: 'Bertlmann's Socks and the Nature of Realtiy'!
അതില്‍ ബെല്‍ ഇങ്ങനെ എഴുതി: 'ബര്‍ട്ട്ല്‍മാന്‍ ഒരേസമയം രണ്ടു നിറത്തിലുള്ള സോക്‌സ് ധരിക്കുന്നയാളാണ്. അദ്ദേഹം ഒരു നിശ്ചിത ദിവസം ഒരു പാദത്തില്‍ ഏത് നിറത്തിലുള്ള സോക്‌സ് ധരിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍, ഒരു പാദത്തിലെ സോക്‌സ് പിങ്ക് നിറത്തിലുള്ളതാണെന്ന് കണ്ടാല്‍, രണ്ടാമത്തെ പാദത്തിലെ സോക്‌സ് പിങ്ക് നിറമായിരിക്കില്ല എന്ന് പൊടുന്നനെ മനസിലാക്കാം. എന്നുവെച്ചാല്‍, ബര്‍ട്ട്ല്‍മാന്റെ കാര്യത്തില്‍ ഒരു സോക്‌സ് നിരീക്ഷിക്കുന്നത് രണ്ടാമത്തെ സോക്‌സിനെക്കുറിച്ച് പെട്ടന്ന് വിവരം നല്‍കുന്നു'
http://scholar.google.co.in/scholar?hl=en&as_sdt=0,5&q=%27Bertlmann%27s+Socks+and+the+Nature+of+Reality

Comments
Post a Comment